Sunday 25 June 2017

Why LOCO PILOTS SHOWING FLAG : ലോക്കോ പൈലറ്റ്‌ ഫ്ലാഗ് കാണിക്കുന്നതെന്തിന്?

                 തീവണ്ടികളില്‍ സഞ്ചരിക്കുമ്പോള്‍ നാം കാണാറുള്ള കാഴ്ചകളില്‍ ഒന്നാണ് ലോക്കോ പൈലറ്റ്‌ (ട്രെയിന്‍ എഞ്ചിന്‍ ഡ്രൈവര്‍) എതിരെ കടന്നു പോകുന്ന ട്രൈയിനിനും സ്റ്റോപ്പില്ലാത്ത സ്റ്റെഷനുകളിലെ സ്റ്റേഷന്‍ മാസ്റ്റര്‍ക്കും ലെവല്‍ ക്രോസിംഗുകളിലെ ഗേറ്റുമാനുമൊക്കെ പച്ചക്കൊടി കാണിക്കുന്നത്.കാരണമെന്തെന്നു ചിന്തിച്ചിട്ടുണ്ടോ? അവരെല്ലാവരും റെയില്‍വേയുടെ ജീവനക്കാരായത് കൊണ്ട് പരസ്പരം പരിചയം പുതുക്കുന്നതോ മറ്റോ ആണോ?
                  ഉത്തരം വളരെ ലളിതമാണ്. Everything is clear.. Move on.. ഇതാണിതിന്റെ നിര്‍വചനം.കുറച്ചുകൂടി  വിശദമായി പറയുകയാണെങ്കില്‍, A സ്റ്റേഷനില്‍ നിന്നും ഒരു ട്രെയിന്‍ B സ്റ്റെഷനിലേക്കും Bയില്‍ നിന്ന് തിരിച്ചിങ്ങോട്ടും രണ്ടു ട്രെയിനുകള്‍  സഞ്ചരിക്കുന്നുവെന്നു കരുതുക.അവ രണ്ടും ആ റൂട്ടില്‍ എവിടെയെങ്കിലും വച്ചു  ക്രോസ് ചെയ്യുന്ന സമയം A ഭാഗത്തില്‍ നിന്നുള്ള ലോക്കോ പൈലറ്റ്‌ പച്ചക്കൊടി കാണിച്ചാണ് മുന്നേറുന്നതെങ്കില്‍ (99% ഇങ്ങിനെയാണ്‌ സംഭാവിക്കാറ്.) ഞാന്‍ ട്രെയിന്‍ ഓടിച്ച പാളങ്ങളില്‍ കുഴപ്പമൊന്നുമില്ലെന്നും താങ്കള്‍ക്കു പോകാനുള്ള ട്രാക്കില്‍ തടസ്സം ഒന്നുമില്ലെന്നും ഒരു ശങ്കക്കും ഇടയില്ലാതെ മുന്നോട്ട് പോകാമെന്നുമുള്ള സന്ദേശം B ഭാഗത്തു നിന്നും വരുന്ന ലോക്കോ പൈലറ്റിനു കൈമാറുകയാണ് ചെയ്യുന്നത്. തിരിച്ചിങ്ങോട്ടും അങ്ങിനെ തന്നെ.
               സ്റ്റോപ്പില്ലാത്ത സ്റ്റേഷനില്‍ക്കൂടി കടന്നുപോകുന്ന ട്രെയിനിന്‍റെ സ്ഥിതി ലേശം വ്യത്യസ്തമാണ്.ലോ.പൈലറ്റ്‌  കൊടുക്കുന്ന സന്ദേശം പഴയതു തന്നെ.എന്നാല്‍ സ്റേഷന്‍ മാസ്റ്റര്‍, ട്രെയിന്‍ ഏതു വേഗതയില്‍ ആണു വരുന്നത് അതേ വേഗതയില്‍ത്തന്നെ മുന്നോട്ടു നീങ്ങാനുള്ള നിര്‍ദേശം കൂടിയാണ് ലോ.പൈലറ്റിനു നല്‍കുന്നത്.
              ട്രാക്കില്‍ എവിടെയെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ അതിനടുത്തുള്ള ലെവല്‍ ക്രോസിങ്ങിലെ  ഗെറ്റ്മാനെ വിവരം അറിയിക്കും.നിര്‍ദേശം കിട്ടിയാലുടന്‍ ഗേറ്റ്മാന്‍ അതു വഴി വരുന്ന ട്രെയിനുകള്‍ക്ക് റെഡ് സിഗ്നല്‍ പാസ് ചെയ്യും. എന്നാല്‍ റെഡ് സിഗ്നല്‍ ഗേറ്റ്മാനില്‍ നിന്നും കിട്ടിയാല്‍ ട്രെയിന്‍ ഉടനെ നിര്‍ത്തണമെന്നില്ല.പകരം മുമ്പോട്ടുള്ള  ട്രാക്കിലെ സിഗ്നല്‍ ഉടനെ റെഡ് ആവാന്‍ സാധ്യത ഉണ്ട്. അതിനാല്‍ തുടര്‍ന്നു വന്ന വേഗതയില്‍ മെല്ലെ മാറ്റം വരുത്താന്‍ ലോ.പൈലറ്റിനു സമയം കിട്ടും.  ഗേറ്റ്മാന്‍ പച്ചക്കൊടിയാണ് കാണിക്കുന്നതെങ്കില്‍  ഇവിടം സുരക്ഷിതമാണ്, ധൈര്യമായ് മുന്നോട്ടു നീങ്ങാം എന്ന സന്ദേശമാണ് നല്‍കുന്നത്.
             കൃത്യം 9  മണിക്ക്   യാത്ര തുടങ്ങുന്ന ഒരു ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്നു കരുതുക. എന്നാല്‍ ചിലപ്പോഴൊക്കെ ട്രാക്കിലെ സിഗ്നല്‍ ഗ്രീന്‍ ആണെങ്കിലും ട്രെയിന്‍ പുറപ്പെടില്ല.അഞ്ചാറു മിനിട്ടുകള്‍ക്ക് ശേഷം ട്രെയിനിറെ പിറകില്‍നിന്നും ഗാര്‍ഡിന്റെ സിഗ്നല്‍ ലോ.പൈലറ്റിനു കൈമാറും.  Everything is clear..ഗാര്‍ഡിന്റെ സിഗ്നല്‍ തനിക്കു കിട്ടി എന്നു കാണിക്കാന്‍ ലോ.പൈലറ്റും ഗാര്‍ഡിനു ഗ്രീന്‍ സിഗ്നല്‍ കൈമാറും.തുടര്‍ന്നു ട്രെയിന്‍ പുറപ്പെടും.

                       റഫറന്‍സിനു വേണ്ടി തിരഞ്ഞ വെബ്സൈറ്റുകള്‍ 
                      https://www.youtube.com
                      https://www.quora.com
                      http://www.webforevery.com

STONES ON TRACK : റെയില്‍വേ ട്രാക്കില്‍ മെറ്റല്‍ കല്ലുകള്‍ എന്തിനു പാകിയിരിക്കുന്നു.

                       ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴും റെയില്‍പ്പാളത്തിനരികിലൂടെ നടക്കുമ്പോഴും നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കുന്ന കാര്യമാണ് റെയില്‍പ്പാളത്തില്‍  പാകിയിരിക്കുന്ന മെറ്റല്‍ ബോളരുകള്‍ അഥവാ കരിങ്കല്‍കല്ലുകള്‍.വേറെ കല്ലുകള്‍ അല്ലെങ്കില്‍ സിമന്റോ മറ്റോ ഇട്ടു പാകിക്കൂടെ എന്നൊക്കെ നാം ചിന്തിക്കാരില്ലേ.അതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.
             റെയില്‍വേ ഇതു നല്‍കിയിരിക്കുന്ന പേരാണ് Track Ballast.
              പുഴയിലൊക്കെ കാണുന്ന തരത്തിലുള്ള ഉരുളന്‍ കല്ലുകള്‍ പാകുകയാണെങ്കില്‍ റെയില്‍വേ ട്രാക്ക് തീവണ്ടി കടന്നുപോകുമ്പോള്‍ പാളങ്ങള്‍ക്കു സ്ഥാനമാറ്റം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.എന്നാല്‍ ഇതുകൊണ്ടു മാത്രമല്ല,വിവിധയിനം ഭൂവിഭാഗങ്ങളിലൂടെ റെയില്‍ കടന്നു പോകുമ്പോള്‍ പാളങ്ങളില്‍ പുല്ല്,ചെറിയ മരങ്ങള്‍ വളരുക തുടങ്ങി  ചുറ്റുമുള്ള പ്രകൃതി കൈയ്യേറുന്നത് തടയാനും ഇതു സഹായിക്കുന്നു.മാത്രമല്ല, ഈ തരം കല്ലുകളില്‍ വെള്ളം തങ്ങി നില്‍ക്കാത്തതിനാല്‍  പാളങ്ങള്‍ക്കടിയിലുള്ള മണ്ണ് ദുര്‍ബലമാവാതിരിക്കാനുള്ള   സാധ്യത വളരെ കുറയുന്നു.
              .പാലങ്ങളില്‍ക്കൂടിയല്ലാതെ റെയില്‍പ്പാതകള്‍ ചിലപ്പോഴൊക്കെ വീടുകള്‍ക്കരികിലൂടെയും വലിയ കെട്ടിടങ്ങള്‍ക്കരികിലൂടെയും കടന്നു പോകാറുണ്ട്. ഈ സെക്ടരിലൂടെ വേഗത കൂടിയ ട്രെയിനുകള്‍ പാസ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വൈബ്രേഷന്‍ നിയന്ത്രിക്കാനും ഈ തരം കല്ലുകള്‍ സഹായിക്കുന്നു.എന്നാല്‍ മെട്രോ പോലുള്ള തീവണ്ടികളില്‍ ഈ കരിങ്കല്ലുകള്‍ ഉപയോഗിക്കാത്തതെന്തു കൊണ്ട്? കാരണം,ഈ പാതകള്‍ ഭൂരിഭാഗവും പാലങ്ങളിലൂടെയോ തുരങ്കങ്ങളിലൂടെയോ   പ്രത്യേക സംരക്ഷിത ഇടങ്ങളിലൂടെ ഒക്കെ ആണു പോകുന്നത്.അതിനാല്‍ മേല്‍ സൂചിപ്പിച്ച പ്രകൃതി കൈയേറ്റം സംഭവിക്കുന്നില്ല. മെട്രോ പോലുള്ള പാതകളില്‍ കരിങ്കല്ലുകള്‍ക്കു പകരം കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഉപയോഗിക്കുന്നതു മൂലം അറ്റകുറ്റപ്പണികള്‍,ക്ലീനിംഗ് തുടങ്ങിയവക്ക് വരുന്ന ചെലവു കുറക്കാന്‍ സഹായിക്കുന്നു.നഗരങ്ങള്‍ക്കിടയിലൂടെ കടന്നു പോകുന്ന റെയില്‍പ്പാതകള്‍ക്കു വേണ്ട പാലങ്ങളുടെ നിര്‍മ്മാണരീതി തന്നെ ട്രെയിനിന്റെ വേഗത മൂലം ഉണ്ടാകാന്‍ സാധ്യയുള്ള വൈബ്രേഷന്‍ നിയന്ത്രിക്കാന്‍ ഉതകുന്ന തരത്തിലാനുള്ളത്.
             പാളങ്ങള്‍ക്കു ഉണ്ടാകുന്ന വൈബ്രേഷന്‍ നിയന്ത്രിക്കാനും ഇരുമ്പു റെയിലും കോണ്‍ക്രീറ്റ് സ്ലീപ്പരും (പാളങ്ങള്‍ക്കിടയില്‍ അവയെ ഘടിപ്പിച്ചു നിര്‍ത്തുന്ന കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍) തമ്മിലുള്ള ഘര്‍ഷണവും ഉരസലും നിയന്ത്രിക്കാനും റെയില്‍വേ   EPDM (ethylene propylene diene monomer (M-class)rubber)  എന്നൊരു ടെക്നിക് ഉപയോഗിക്കാറുണ്ട്.മഴ,വെയില്‍ തുടങ്ങി മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഒരു ഷീറ്റാണിത്.സ്ലീപ്പറിനു മുകളില്‍ ഈ ഷീറ്റ് പതിച്ചതിനു ശേഷമാണ് ട്രാക്ക് സ്ലീപ്പറില്‍ ഘടിപ്പിക്കുന്നത്.
               റഫറന്‍സിനു വേണ്ടി തിരഞ്ഞ വെബ്സൈറ്റുകള്‍
               http://www.engineeringarticles.org
               https://www.youtube.com
               https://www.quora.com