തീവണ്ടികളില്‍ സഞ്ചരിക്കുമ്പോള്‍ നാം കാണാറുള്ള കാഴ്ചകളില്‍ ഒന്നാണ് ലോക്കോ പൈലറ്റ് (ട്രെയിന്‍ എഞ്ചിന് ഡ്രൈവര്‍) എതിരെ കടന്നു പോകുന്ന ട്രൈയിനിനും സ്റ്റോപ്പില്ലാത്ത സ്റ്റെഷനുകളിലെ സ്റ്റേഷന് മാസ്റ്റര്‍ക്കും ലെവല്‍ ക്രോസിംഗുകളിലെ ഗേറ്റുമാനുമൊക്കെ പച്ചക്കൊടി കാണിക്കുന്നത്.കാരണമെന്തെന്നു ചിന്തിച്ചിട്ടുണ്ടോ? അവരെല്ലാവരും റെയില്‍വേയുടെ ജീവനക്കാരായത് കൊണ്ട് പരസ്പരം പരിചയം പുതുക്കുന്നതോ മറ്റോ ആണോ?
ഉത്തരം വളരെ ലളിതമാണ്. Everything is clear.. Move on.. ഇതാണിതിന്റെ നിര്‍വചനം.കുറച്ചുകൂടി വിശദമായി പറയുകയാണെങ്കില്‍, A സ്റ്റേഷനില്‍ നിന്നും ഒരു ട്രെയിന്‍ B സ്റ്റെഷനിലേക്കും Bയില്‍ നിന്ന് തിരിച്ചിങ്ങോട്ടും രണ്ടു ട്രെയിനുകള്‍ സഞ്ചരിക്കുന്നുവെന്നു കരുതുക.അവ രണ്ടും ആ റൂട്ടില്‍ എവിടെയെങ്കിലും വച്ചു ക്രോസ് ചെയ്യുന്ന സമയം A ഭാഗത്തില്‍ നിന്നുള്ള ലോക്കോ പൈലറ്റ് പച്ചക്കൊടി കാണിച്ചാണ് മുന്നേറുന്നതെങ്കില്‍ (99% ഇങ്ങിനെയാണ് സംഭാവിക്കാറ്.) ഞാന്‍ ട്രെയിന്‍ ഓടിച്ച പാളങ്ങളില്‍ കുഴപ്പമൊന്നുമില്ലെന്നും താങ്കള്‍ക്കു പോകാനുള്ള ട്രാക്കില്‍ തടസ്സം ഒന്നുമില്ലെന്നും ഒരു ശങ്കക്കും ഇടയില്ലാതെ മുന്നോട്ട് പോകാമെന്നുമുള്ള സന്ദേശം B ഭാഗത്തു നിന്നും വരുന്ന ലോക്കോ പൈലറ്റിനു കൈമാറുകയാണ് ചെയ്യുന്നത്. തിരിച്ചിങ്ങോട്ടും അങ്ങിനെ തന്നെ.
സ്റ്റോപ്പില്ലാത്ത സ്റ്റേഷനില്‍ക്കൂടി കടന്നുപോകുന്ന ട്രെയിനിന്റെ സ്ഥിതി ലേശം വ്യത്യസ്തമാണ്.ലോ.പൈലറ്റ് കൊടുക്കുന്ന സന്ദേശം പഴയതു തന്നെ.എന്നാല്‍ സ്റേഷന് മാസ്റ്റര്‍, ട്രെയിന്‍ ഏതു വേഗതയില്‍ ആണു വരുന്നത് അതേ വേഗതയില്‍ത്തന്നെ മുന്നോട്ടു നീങ്ങാനുള്ള നിര്‍ദേശം കൂടിയാണ് ലോ.പൈലറ്റിനു നല്‍കുന്നത്.
ട്രാക്കില്‍ എവിടെയെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ സ്റ്റേഷന് മാസ്റ്റര്‍ അതിനടുത്തുള്ള ലെവല്‍ ക്രോസിങ്ങിലെ ഗെറ്റ്മാനെ വിവരം അറിയിക്കും.നിര്‍ദേശം കിട്ടിയാലുടന്‍ ഗേറ്റ്മാന് അതു വഴി വരുന്ന ട്രെയിനുകള്‍ക്ക് റെഡ് സിഗ്നല്‍ പാസ് ചെയ്യും. എന്നാല്‍ റെഡ് സിഗ്നല്‍ ഗേറ്റ്മാനില് നിന്നും കിട്ടിയാല്‍ ട്രെയിന്‍ ഉടനെ നിര്‍ത്തണമെന്നില്ല.പകരം മുമ്പോട്ടുള്ള ട്രാക്കിലെ സിഗ്നല്‍ ഉടനെ റെഡ് ആവാന്‍ സാധ്യത ഉണ്ട്. അതിനാല്‍ തുടര്‍ന്നു വന്ന വേഗതയില്‍ മെല്ലെ മാറ്റം വരുത്താന്‍ ലോ.പൈലറ്റിനു സമയം കിട്ടും. ഗേറ്റ്മാന് പച്ചക്കൊടിയാണ് കാണിക്കുന്നതെങ്കില്‍ ഇവിടം സുരക്ഷിതമാണ്, ധൈര്യമായ് മുന്നോട്ടു നീങ്ങാം എന്ന സന്ദേശമാണ് നല്‍കുന്നത്.
കൃത്യം 9 മണിക്ക് യാത്ര തുടങ്ങുന്ന ഒരു ട്രെയിന്‍ സ്റ്റേഷനില്‍ നിര്ത്തിയിട്ടിരിക്കുകയാണെന്നു കരുതുക. എന്നാല്‍ ചിലപ്പോഴൊക്കെ ട്രാക്കിലെ സിഗ്നല്‍ ഗ്രീന്‍ ആണെങ്കിലും ട്രെയിന്‍ പുറപ്പെടില്ല.അഞ്ചാറു മിനിട്ടുകള്‍ക്ക് ശേഷം ട്രെയിനിറെ പിറകില്‍നിന്നും ഗാര്‍ഡിന്റെ സിഗ്നല്‍ ലോ.പൈലറ്റിനു കൈമാറും. Everything is clear..ഗാര്‍ഡിന്റെ സിഗ്നല്‍ തനിക്കു കിട്ടി എന്നു കാണിക്കാന്‍ ലോ.പൈലറ്റും ഗാര്‍ഡിനു ഗ്രീന്‍ സിഗ്നല്‍ കൈമാറും.തുടര്‍ന്നു ട്രെയിന്‍ പുറപ്പെടും.
റഫറന്‍സിനു വേണ്ടി തിരഞ്ഞ വെബ്സൈറ്റുകള്‍
https://www.youtube.com
https://www.quora.com
http://www.webforevery.com