Sunday, 25 June 2017

STONES ON TRACK : റെയില്‍വേ ട്രാക്കില്‍ മെറ്റല്‍ കല്ലുകള്‍ എന്തിനു പാകിയിരിക്കുന്നു.

                       ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴും റെയില്‍പ്പാളത്തിനരികിലൂടെ നടക്കുമ്പോഴും നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കുന്ന കാര്യമാണ് റെയില്‍പ്പാളത്തില്‍  പാകിയിരിക്കുന്ന മെറ്റല്‍ ബോളരുകള്‍ അഥവാ കരിങ്കല്‍കല്ലുകള്‍.വേറെ കല്ലുകള്‍ അല്ലെങ്കില്‍ സിമന്റോ മറ്റോ ഇട്ടു പാകിക്കൂടെ എന്നൊക്കെ നാം ചിന്തിക്കാരില്ലേ.അതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.
             റെയില്‍വേ ഇതു നല്‍കിയിരിക്കുന്ന പേരാണ് Track Ballast.
              പുഴയിലൊക്കെ കാണുന്ന തരത്തിലുള്ള ഉരുളന്‍ കല്ലുകള്‍ പാകുകയാണെങ്കില്‍ റെയില്‍വേ ട്രാക്ക് തീവണ്ടി കടന്നുപോകുമ്പോള്‍ പാളങ്ങള്‍ക്കു സ്ഥാനമാറ്റം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.എന്നാല്‍ ഇതുകൊണ്ടു മാത്രമല്ല,വിവിധയിനം ഭൂവിഭാഗങ്ങളിലൂടെ റെയില്‍ കടന്നു പോകുമ്പോള്‍ പാളങ്ങളില്‍ പുല്ല്,ചെറിയ മരങ്ങള്‍ വളരുക തുടങ്ങി  ചുറ്റുമുള്ള പ്രകൃതി കൈയ്യേറുന്നത് തടയാനും ഇതു സഹായിക്കുന്നു.മാത്രമല്ല, ഈ തരം കല്ലുകളില്‍ വെള്ളം തങ്ങി നില്‍ക്കാത്തതിനാല്‍  പാളങ്ങള്‍ക്കടിയിലുള്ള മണ്ണ് ദുര്‍ബലമാവാതിരിക്കാനുള്ള   സാധ്യത വളരെ കുറയുന്നു.
              .പാലങ്ങളില്‍ക്കൂടിയല്ലാതെ റെയില്‍പ്പാതകള്‍ ചിലപ്പോഴൊക്കെ വീടുകള്‍ക്കരികിലൂടെയും വലിയ കെട്ടിടങ്ങള്‍ക്കരികിലൂടെയും കടന്നു പോകാറുണ്ട്. ഈ സെക്ടരിലൂടെ വേഗത കൂടിയ ട്രെയിനുകള്‍ പാസ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വൈബ്രേഷന്‍ നിയന്ത്രിക്കാനും ഈ തരം കല്ലുകള്‍ സഹായിക്കുന്നു.എന്നാല്‍ മെട്രോ പോലുള്ള തീവണ്ടികളില്‍ ഈ കരിങ്കല്ലുകള്‍ ഉപയോഗിക്കാത്തതെന്തു കൊണ്ട്? കാരണം,ഈ പാതകള്‍ ഭൂരിഭാഗവും പാലങ്ങളിലൂടെയോ തുരങ്കങ്ങളിലൂടെയോ   പ്രത്യേക സംരക്ഷിത ഇടങ്ങളിലൂടെ ഒക്കെ ആണു പോകുന്നത്.അതിനാല്‍ മേല്‍ സൂചിപ്പിച്ച പ്രകൃതി കൈയേറ്റം സംഭവിക്കുന്നില്ല. മെട്രോ പോലുള്ള പാതകളില്‍ കരിങ്കല്ലുകള്‍ക്കു പകരം കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഉപയോഗിക്കുന്നതു മൂലം അറ്റകുറ്റപ്പണികള്‍,ക്ലീനിംഗ് തുടങ്ങിയവക്ക് വരുന്ന ചെലവു കുറക്കാന്‍ സഹായിക്കുന്നു.നഗരങ്ങള്‍ക്കിടയിലൂടെ കടന്നു പോകുന്ന റെയില്‍പ്പാതകള്‍ക്കു വേണ്ട പാലങ്ങളുടെ നിര്‍മ്മാണരീതി തന്നെ ട്രെയിനിന്റെ വേഗത മൂലം ഉണ്ടാകാന്‍ സാധ്യയുള്ള വൈബ്രേഷന്‍ നിയന്ത്രിക്കാന്‍ ഉതകുന്ന തരത്തിലാനുള്ളത്.
             പാളങ്ങള്‍ക്കു ഉണ്ടാകുന്ന വൈബ്രേഷന്‍ നിയന്ത്രിക്കാനും ഇരുമ്പു റെയിലും കോണ്‍ക്രീറ്റ് സ്ലീപ്പരും (പാളങ്ങള്‍ക്കിടയില്‍ അവയെ ഘടിപ്പിച്ചു നിര്‍ത്തുന്ന കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍) തമ്മിലുള്ള ഘര്‍ഷണവും ഉരസലും നിയന്ത്രിക്കാനും റെയില്‍വേ   EPDM (ethylene propylene diene monomer (M-class)rubber)  എന്നൊരു ടെക്നിക് ഉപയോഗിക്കാറുണ്ട്.മഴ,വെയില്‍ തുടങ്ങി മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഒരു ഷീറ്റാണിത്.സ്ലീപ്പറിനു മുകളില്‍ ഈ ഷീറ്റ് പതിച്ചതിനു ശേഷമാണ് ട്രാക്ക് സ്ലീപ്പറില്‍ ഘടിപ്പിക്കുന്നത്.
               റഫറന്‍സിനു വേണ്ടി തിരഞ്ഞ വെബ്സൈറ്റുകള്‍
               http://www.engineeringarticles.org
               https://www.youtube.com
               https://www.quora.com

No comments:

Post a Comment